ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനാണ്'? സംശയമുയർത്തി ഇർഷാദിന്റെ കുടുംബം 

ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനാണ്'? സംശയമുയർത്തി ഇർഷാദിന്റെ കുടുംബം 

  നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങിമരിക്കുമെന്ന് കരുതുന്നില്ലെന്നും സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും  കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പന്തിരിക്കരയിലെ ഇർഷാദിന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും ഇർഷാദിന്റെ പിതാവ് നാസർ പറഞ്ഞു. ഇർഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാൾ മുമ്പ് ഇർഷാദിനെ തേടി നാട്ടിൽ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. അറസ്റ്റിലായ സമീർ കബീർ, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മകൻ നാട്ടിലെത്തിയ കാര്യം അറിയുന്നത് വളരെ വൈകിയാണ്. രണ്ടാമത്തെ മകനെ വിദേശത്ത് സ്വർണ്ണക്കടത്ത് സംഘം തടവിൽ ആക്കിയപ്പോഴാണ് മകൻ നാട്ടിലെത്തിയെന്ന കാര്യം അറിഞ്ഞതെന്നും ഇർഷാദിന്റെ പിതാവ് പറഞ്ഞു. 

മൃതദേഹം ദീപക്കിന്റേതാണോ എന്നതിൽ അവരുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും ഇർഷാദിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നിട്ടും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇർഷാദിന്റെ കുടുംബം ഉയർത്തുന്നത്. 
ഇന്നാണ് ഡിഎൻഎ പരിശോധനയിൽ  സംസ്കരിച്ച മൃതദേഹം  ഇർഷാദിന്റെതാണെന്ന് തെളിഞ്ഞത്.