രാഷ്ട്രപതി സ്ഥാനം ഉറപ്പിച്ച് ദ്രൗപദി മുർമു

രാഷ്ട്രപതി സ്ഥാനം ഉറപ്പിച്ച് ദ്രൗപദി മുർമു

 പതിനാറാം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രമുള്ളപ്പോൾ, 60 ശതമാനത്തിലധികം വോട്ടുനേടി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) സ്ഥാനാർഥിയായ മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 

അതേ സമയം ഏറെ പ്രതീക്ഷയോടെ ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും, സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. സിൻഹയ്ക്കു വേണ്ടി തുടക്കം മുതലുണ്ടായിരുന്ന ജെഎംഎം, ജനതാദൾ (എസ്), ശിവസേന കക്ഷികളടക്കം ഒട്ടേറെ പ്രതിപക്ഷ പാർട്ടികളും ടിഡിപിയും അവസാന നിമിഷം മുർമുവിന് പിന്തുണ പ്രഖ്യാപിതോടെ, സിൻഹയുടെ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. ഇരു പക്ഷത്തുമില്ലാത്ത ആംആദ്മി പാർട്ടി മാത്രമാണ് ഏതെങ്കിലും സ്ഥാനാർഥിക്കു ഇനി പിന്തുണ പ്രഖ്യാപിക്കാനുള്ളത്. 10,86,431 മൂല്യ വോട്ടിൽ ഏഴ് ലക്ഷത്തോളം വോട്ട് മുർമു നേടുമെന്നാണ് വിലയിരുത്തൽ. ഈ മാസം 18 നാണ് തിരഞ്ഞെടുപ്പ്.