ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് : പാർട്ടി നേതൃത്വം തന്നെയാണ് കുറ്റക്കാർ: കെ കെ രമ

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് : പാർട്ടി നേതൃത്വം തന്നെയാണ് കുറ്റക്കാർ: കെ കെ രമ

 സഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തെ ത​ക​ര്‍​ക്കു​ന്ന​ത് പാ​ര്‍​ട്ടിയും ഭ​ര​ണ​ക്കാ​രും ത​ന്നെ​യാണെന്നും, ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് സാമ്പത്തിക ത​ട്ടി​പ്പി​ല്‍ കു​റ്റ​ക്കാ​ര്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം ത​ന്നെ​യാ​ണെ​ന്നും, ത​ട്ടി​പ്പി​ല്‍ പാ​ര്‍​ട്ടി​ ജി​ല്ല നേ​തൃ​ത്വ​വും പ​ങ്കാ​ളി​ക​ളാ​ണെ​ന്നും കെ.​കെ. ര​മ എം.​എ​ല്‍.​എ. ആ​രോ​പി​ച്ചു.

നി​ക്ഷേ​പ​ത്തു​ക ചി​കി​ത്സ​ക്ക് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​മ​ട​ഞ്ഞ മാ​പ്രാ​ണം സ്വ​ദേ​ശി ഫി​ലോ​മി​ന​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഫി​ലോ​മി​ന​യു​ടെ ഭ​ര്‍​ത്താ​വ് ദേ​വ​സ്സി​ക്കു​ട്ടി​യി​ല്‍​നി​ന്നും മ​ക​ന്‍ ഡി​നോ​യി​ല്‍​നി​ന്നും വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ക​ര​ണം.
 ഫി​ലോ​മി​ന​യു​ടെ കു​ടും​ബ​ത്തി​ന് നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​ക്ക്​ ന​ല്‍​കി​യി​രു​ന്നെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. മ​നു​ഷ​ത്വ​ര​ഹി​ത​മാ​യാ​ണ് പ​ല​രും പ്ര​തി​ക​രി​ക്കു​ന്ന​ത്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് പ്ര​തി​സ​ന്ധി വി​ഷ​യം ഉ​യ​ര്‍​ന്നു​വ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. നി​ക്ഷേ​പ​ക​ര്‍​ക്ക് പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ന്തു​ചെ​യ്​​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ അ​പെ​ക്സ് ബാ​ങ്ക് എ​ന്ത് ചെ​യ്തു​വെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണം.
 കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു. .