അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്

Sep 16, 2022 - 10:15
0
അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ  കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന   പുതിയ പാര്‍ട്ടി രൂപികരിച്ച
പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചേക്കും. തിങ്കളാഴ്ച ചേരുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസിന്‍റെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. 
നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേർന്ന് മത്സരിച്ചെങ്കിലും അമരീന്ദ‍ർ സിങ് ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും അമരീന്ദർ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User