തൃശൂരില്‍ ലോറിയില്‍ കൊണ്ടുപോയ ഷീറ്റ് വഴിയാത്രക്കാരുടെ ദേഹത്തേക്ക് വീണു; രണ്ടു മരണം

Sep 16, 2022 - 09:36
0
തൃശൂരില്‍ ലോറിയില്‍ കൊണ്ടുപോയ ഷീറ്റ് വഴിയാത്രക്കാരുടെ ദേഹത്തേക്ക് വീണു; രണ്ടു മരണം

 മതിയായ സുരക്ഷയില്ലാതെ ലോറിയില്‍ കൊണ്ടുപോയ ഷീറ്റ് വഴിയാത്രക്കാരുടെ ദേഹത്തേക്ക് മറിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 6.30ന് തൃശ്ശൂർ പുന്നയൂര്‍കുളം ദേശീയപാതയിലാണ് അപകടമുണ്ടായത്. അകലാട് സ്‌കൂളിന് സമീപമെത്തിയപ്പോള്‍ ലോറിയിലുണ്ടായിരുന്ന കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ഇരുമ്പുഷീറ്റുകള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു.

മതിയായ സുരക്ഷയില്ലാതെ ഇരുമ്പുഷീറ്റ് കൊണ്ടുപോയതാണ് അപകടകാരണം. ഇത് ബന്ധിച്ചിരുന്ന കയര്‍ പൊട്ടിപോയതാണെന്നാണ് നിഗമനം.

കോഴിക്കോട് നിന്ന് എറണാകുളത്തിലേക്ക് വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടമുണ്ടായ ഉടനെ ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User