നീരജ് ചോപ്രയ്ക്ക് വീണ്ടും റെക്കോര്‍ഡ് 

Jul 01, 2022 - 07:03
0
നീരജ് ചോപ്രയ്ക്ക് വീണ്ടും റെക്കോര്‍ഡ് 

സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടന്ന് ജാവലില്‍ ത്രോയില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്ഹോമില്‍ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. നേരത്തെ തന്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റര്‍ ദൂരം മറികടന്ന നീരജ് 89.94 മീറ്റര്‍ ദൂരം കണ്ടെത്തില്‍ വെള്ളി മെഡല്‍ നേടി. 90.31 മീറ്റര്‍ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് സ്വര്‍ണമെഡല്‍ നേടി. 
തന്റെ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് പുതിയ റെക്കോര്‍ഡ് കുറിച്ചു. പിന്നാലെയുള്ള 5 ശ്രമങ്ങളില്‍ 84.37, 87.46, 86.67, 86.84 മീറ്റര്‍ എന്നിങ്ങനെയാണ് നീരജ് കണ്ടെത്തിയ ദൂരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User