ചെമ്മനാട് പഞ്ചായത്തിൽ ഡയാലൈഫ് ആരോഗ്യയാത്ര സമാപിച്ചു
ജീവിതശൈലി രോഗങ്ങളെക്കുറിച്ച് അവബോധം; നൂറോളം പേർ രോഗനിർണയ പരിശോധനയിൽ പങ്കെടുത്തു
കാസർകോട്: ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും രോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുമായി ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സംഘടിപ്പിച്ച ആരോഗ്യയാത്രയ്ക്ക് സമാപനമായി. മൂന്ന് മാസം മുമ്പ് ആരംഭിച്ച ആരോഗ്യയാത്ര ജില്ലയിലെ എട്ടോളം പ്രദേശങ്ങളിലാണ് സംഘടിപ്പിച്ചത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന സമാപനച്ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദിലീപ് കുമാർ ഡി അധ്യക്ഷത വഹിച്ചു. ആശുപത്രി എംഡി ഐ.കെ. മൊയ്തീൻ കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ അജന്ന പവിത്രൻ, ഷംസുദ്ദീൻ തെക്കിൽ, സി.ഡി.എസ് ചെയർപേഴ്സൺ ഭാർഗവി, പഞ്ചായത്ത് അംഗങ്ങളായ രതി ബാലചന്ദ്രൻ, ശരീഫ് കളനാട്, നസീർ ബെണ്ടിച്ചാൽ, ചന്ദ്രൻ കൊക്കാൽ, രമ മുരളീധരൻ, രേണുക ഭാസ്കരൻ, ഫൗസിയ, മുഫീദ സവാദ്, റീപ ഉണ്ണികൃഷ്ണൻ, മിനി ശശിധരൻ, സൈത്തൂൻ കല്ലട്ര, ഷാഹിദ മൻസൂർ തുടങ്ങിയവർ സംസാരിച്ചു.
ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആരോഗ്യ കാർഡ് ആശുപത്രി എംഡി ഡോ. മൊയ്തീൻ കുഞ്ഞിയും ജനറൽ മാനേജർ മൻസൂർ കുമ്പളയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് ആശുപത്രി മാനേജർ മൻസൂർ, ഡയറ്റീഷ്യൻമാരായ അഫ്ര, ശ്വേത എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ജീവിതശൈലി രോഗനിർണയ പരിശോധനയിൽ ഹരിതകർമസേന വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരടക്കം നൂറോളം പേർ പങ്കെടുത്തു.
ആരോഗ്യയാത്രയുടെ പ്രവർത്തനങ്ങൾക്ക് ചീഫ് അക്കൗണ്ടന്റ് അഫ്സൽ, പബ്ലിക് റിലേഷൻസ് ഓഫീസർ മൻസൂർ കുരിക്കൾ, മാർക്കറ്റിങ് ടീം അംഗം സഫീർ എന്നിവർ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)