മഴയിലും തളരാത്ത ആവേശം, ഭാരത് ജോഡോ യാത്ര ടിപ്പുവിന്റെ തട്ടകത്തിൽ
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇരുപത്താറാം ദിവസത്തിലേക്ക്. ഇന്നലെ രാത്രി ബണ്ടിപ്പാളയത്തു തങ്ങിയ സംഘം ഇന്നു രാവിലെ ആറരയ്ക്ക് ഹരിദിംഗ സർക്കിളിലെ ആർ ഗേറ്റിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഇന്നലെ രാത്രി ബണ്ടിപ്പാളയത്തു നടന്ന പൊതു യോഗത്തിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. ഈ സമയം കനത്ത മഴയുണ്ടായിരുന്നു. എന്നാൽ മഹത്തായ ലക്ഷ്യങ്ങൾ പ്രതിബന്ധങ്ങളിൽ ഒലിച്ചു പോകില്ലെന്ന് രാഹുൽ പറഞ്ഞു. ഗാന്ധിസത്തെ വക വരുത്തിയ രാഷ്‌ട്രീയ ആശയങ്ങൾക്കെതിരായ സഹിഷ്ണുതാ യാത്രയാണു ഭാരത് ജോഡോ എന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ ഒൻപതരയ്ക്ക് ജാഥ ശ്രീരംഗ പട്ടണത്തെത്തും. അഗ്രഹാര വാലി ഇന്നിലാണു വിശ്രമം. വൈകുന്നേരം നാലിനു പാണ്ഡവപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും തുടങ്ങുന്ന പദയാത്ര രാത്രി ജെഎസ്എസ് ഗ്രൗണ്ടിൽ വിശ്രമിക്കും.