ഇന്നറിയാം ...... ; കണ്ണീരണിഞ്ഞ് മോദി

ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര സർക്കാരിന് മേൽ രാഷ്ട്രീയ സമ്മർദ്ദം വർധിക്കുന്നു. പ്രതിപക്ഷവും പ്രതിഷേധ സംഘടനകളും നിലപാട് കടുപ്പിച്ചതോടെ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്.

Jul 25, 2026 - 12:30
Updated: 1 month ago
0
ഇന്നറിയാം ...... ; കണ്ണീരണിഞ്ഞ് മോദി

സി ജെ പി യുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം രാജ്യവ്യാപകമാകുകയാണ്. ഭരണത്തിലേറി 12 വർഷങ്ങൾക്ക്  ശേഷം നരേന്ദ്രമോദി ശരിക്കും ആടിയുലയുന്ന കാഴ്ച്ചയാണ് കാണുന്നത്. ഉറക്കമില്ലാത്ത രാത്രികളാണ് നരേന്ദ്ര മോദിക്കിപ്പോൾ.  പരീക്ഷ ചോർത്തി രാജ്യത്തെ അപമാനിച്ചതിന് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന തീരുമാനം എടുക്കാതെ ഒരിഞ്ച് പിന്നിട്ടില്ലായെന്ന് പ്രഖ്യാപിച്ചവർക്കൊപ്പം തന്നെ രാജ്യം മുഴുവൻ ഒറ്റകെട്ടാവുകയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി അർധരാത്രിയിലും എഴുന്നേറ്റ് നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. അദ്ദേഹത്തിൻ ജീവിതത്തിൽ വന്നിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്.  ഈ സമരം വൈകുംതോറും മോദിക്ക് വലിയ ക്ഷീണമാണ് സംഭവിക്കാൻ പോകുന്നത്. കേന്ദ്ര നിലപാട് ഇന്നുച്ചക്ക് അറിയിക്കാം എന്ന് പറഞ്ഞുവെങ്കിലും ഇന്ന് വീണ്ടും സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഉണ്ട്. അത് വെച്ചിരിക്കുന്നത് തന്നെ ഇതിൽ നിന്നും ഒരു മാറ്റം വരുത്താൻ ആണ്.  പക്ഷെ അതിനൊന്നും തയ്യാറാകില്ല സമരക്കാർ എന്ന് ഉറപ്പിച്ചിരിക്കുകയാണ്.  രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിജെപിയും പ്രതിപക്ഷവും.. പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനെ സംരക്ഷിക്കാൻ കഴിയാതെ കയ്യൊഴെയേണ്ടുന്ന അവസ്ഥ പ്രധാനമന്ത്രിക്ക് വന്നിരിക്കുന്നു എന്നുള്ളതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പക്ഷെ രാജിവെച്ചാൽ അത് പ്രധാനമന്ത്രിയുടെ രാജിക്ക് തുല്യമാണ്. നരേന്ദ്ര മോദി കീഴടങ്ങുന്നതിനു തുല്യമാണ് പ്രധാന്റെ രാജി എന്നുള്ളതുകൊണ്ട് എങ്ങനെയെങ്കിലും സിജെപിയെയും പ്രതിപക്ഷത്തെയും അനുനയത്തിലെത്തിക്കാമെന്ന തീരുമാനമാണ് ബിജെപി എടുത്തിരിക്കുന്നത്. 

ഇന്നലെ കേന്ദ്രമന്ത്രിമാരും  സി ജെ പി പ്രതിനിധികളും തമ്മിൽ  നടത്തിയ രണ്ട് മണിക്കൂർ ചർച്ചയിൽ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, അതുപോലെ തന്നെ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്  ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ കുടംബങ്ങള്‍ക്ക് നഷ്ടപരിഹാര തുകയായ ഒരു കോടി രൂപ നൽകണമെന്ന  രണ്ട് പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാൽ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപിക്ക് സർക്കാർ വഴങ്ങിയട്ടില്ലയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യത്തെ ആവശ്യം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആണെന്നിരിക്കെ അതിനു വഴങ്ങാത്ത സർക്കാരിനോട് ഒരു കോംപ്രമൈസും ഇല്ലായെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷം. കാരണം, വിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കുന്ന പ്രധാന മന്ത്രി രാജിവെക്കണമെന്ന നിലപാടിലേക്ക് പ്രതിപക്ഷം പാർട്ടികളും സംഘടനാനകളും എത്തുകയാണിപ്പോൾ. സർക്കാരിന്റെ തട്ടിക്കൂട്ടൽ ഏർപ്പാടുകളൊക്കെ ചവിറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.  അതായത്,  യുവരോഷം കൂടുതല്‍ കടുക്കുമ്പോള്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ നിയമനിര്‍മ്മാണമൊക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. അതുപോലെ  പിടിച്ചു നില്‍ക്കാന്‍ സര്‍ക്കാരിന് ഫാസ്ട്രാക്ക് കോടതി എന്നുള്ള പ്രഖ്യാപനം നടത്തേണ്ടി വന്നു. അതാരും മൈൻഡ് പോലും ചെയ്തില്ല.  മൂന്നിൽ രണ്ടു ആവശ്യങ്ങളും അംഗീകരിച്ചെങ്കിലും ധർമ്മേന്ദ്ര പ്രധാന്റെ രാജി അതാങ്ങീകരിക്കാൻ പ്രധാനമന്ത്രി ഇന്ന് ഉച്ചവരെ സമയം നൽകിയിട്ടുണ്ട്. ഇല്ലങ്കിൽ രാജ്യം അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ സമരാഗ്നിയിൽ ഇന്ത്യ വെന്തുരുകും എന്നുറപ്പാണ്. പാർലമെന്റ് സമ്മേളനം അടക്കം നടക്കുന്നതിനാൽ ഒരു ബില്ലും പാസ്സാക്കാൻ  കഴിയാതെ സമരത്തിൽ മുങ്ങും എന്നുറപ്പാണ്. താൻ പരാജയപ്പെട്ടു എന്നുള്ളത് പറയാതെ പറഞ്ഞുകൊണ്ട്   പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ  രാത്രിയും തുടർന്നിരുന്നു തന്റെ  കരച്ചിൽ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User