ബ്രൂവറി; ചെന്നിത്തലയുടെ നിയമപോരാട്ടം വഴിത്തിരിവില്‍

Jun 30, 2022 - 04:14
0
ബ്രൂവറി; ചെന്നിത്തലയുടെ നിയമപോരാട്ടം വഴിത്തിരിവില്‍



തിരുവനന്തപുരം: ബ്രൂവറി കേസില്‍ രമേശ് ചെന്നിത്തല എംഎല്‍എയുടെ ഹര്‍ജി വിജിലന്‍സ് പ്രത്യേക കോടതി അനുവദിച്ചു. സാക്ഷികളെ വിളിച്ചുവരത്തരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തു. സര്‍ക്കാരിന വലിയ തിരിച്ചടിയാണ് കോടതിയില്‍ നിന്നുണ്ടായത്. ബ്രൂവറിയുടെ ലൈസന്‍സ് നല്‍കുന്നതില്‍ ശക്തമായ അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോഴവാങ്ങി ബ്രൂവറി ലൈസന്‍സുകള്‍ നല്‍കിയെന്നും തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആരോപണങ്ങള്‍ നിഷേധിച്ചതോടെയാണ് രമേശ് ചെന്നിത്തല കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഹര്‍ജി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User