'പ്രത്യേക ആക്ഷന്‍ അടിമകളോട് മതി ' ; പിണറായിയെ പറപ്പിച്ച് സുധാകരന്‍

Jun 30, 2022 - 03:50
0
'പ്രത്യേക ആക്ഷന്‍ അടിമകളോട് മതി ' ; പിണറായിയെ പറപ്പിച്ച് സുധാകരന്‍

തിരുവനന്തപുരം : കള്ളക്കടത്തുക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കില്‍ പേജിലൂടെയാണ് സുധാകരന്‍ പിണറായിയെ ആക്രമിച്ചത്. തന്റെ ന്റെ 'പിപ്പിടിവിദ്യ'യും, 'പ്രത്യേക ഏക്ഷനു'മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതിയെന്ന് ഓര്‍മ്മപ്പെടുത്തലുമായാണ പോസ്റ്റ് ആരംഭിക്കുന്നത്. ''ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവില്‍ താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍,  വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം,  സഭയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നില്‍ക്കേണ്ടി വരും. കേരളത്തിന് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയില്‍ ആക്രോശിച്ചാല്‍, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംല്‍എമാര്‍ക്ക് പോലും ചിരിയാകും വരിക. നിയമസഭയില്‍ ശ്രീ മാത്യു കുഴല്‍നാടന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാന്‍ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ''.- സുധാകരന്‍ പറഞ്ഞ് നിര്‍ത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User