ചരിത്രം തിരുത്തി ബ്രിട്ടന്; ഋഷി സുനക് ബ്രിട്ടണ് പ്രധാനമന്ത്രി
ചരിത്രം തിരുത്തി ബ്രിട്ടന്. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ് പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയാണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.