ബഫര്‍സോണ്‍ വിഷയം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി

Jul 14, 2022 - 08:50
0
ബഫര്‍സോണ്‍ വിഷയം: സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി

 വനംമന്ത്രി എ.കെ ശശീന്ദ്രന്‍ ബഫര്‍സോണ്‍ വിഷയത്തിൽ  കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജനവാസ മേഖലയെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു..  കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്രമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാട് എടുക്കുമെന്നും ചര്‍ച്ച അനുകൂലമായിരുന്നുവെന്നും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീം കോടതിയെ സമീപിക്കും. തിരുത്തല്‍ ഹര്‍ജിയോ പുനഃപരിശോധന ഹര്‍ജിയോ നല്‍കും. ഇക്കാര്യത്തില്‍ ഞായറാഴ്ച എ.ജിയും വനംപാലകനുമായും ചര്‍ച്ച നടത്തും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഓഗസ്റ്റ് 12ന് കേരളം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു.

ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ആറളത്തേത് ഏറ്റവും ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User