കച്ചകെട്ടി ബിജെപി , 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം

Jul 14, 2022 - 04:40
Updated: 4 years ago
0
കച്ചകെട്ടി ബിജെപി , 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം

 രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ തന്ത്രം കേരളത്തിലും നടപ്പാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണവുമായി ബി ജെ പി.
രാഷ്ട്രീയ ധ്രുവീകരണത്തിനുളള ഒരു അവസരവും പാഴാക്കരുതെന്നും അവ ബുദ്ധിപൂർവം ഉപയേ‍ാഗിക്കണമെന്നുമുള്ള നിർദ്ദേശത്തേ‍ാടെയാണ് കേരളത്തിൽ അടുത്ത ലേ‍ാകസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നത്. മറ്റിടങ്ങളിൽ പ്രയേ‍ാഗിച്ചു വിജയിച്ച ഈ തന്ത്രം കേരളത്തിലും പ്രയേ‍ാഗിക്കാനാണു നീക്കം. ക്ഷമയേ‍ാടെ വേണം നീക്കങ്ങളെന്നും അതിനു വേണ്ട രാഷ്ട്രീയ സംവിധാനങ്ങളെല്ലാം ഒരുക്കണമെന്നും, ദേശീയ നേതൃത്വം സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനു സന്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ആറു മണ്ഡലങ്ങളിൽ വിജയം  നേ‍ാട്ടമിട്ടുള്ള തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നീക്കങ്ങൾക്ക് കേന്ദ്രമന്ത്രിമാർ തുടക്കം കുറിച്ചിരിക്കുകയാണ്.   കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി  ജയശങ്കർ തിരുവനന്തപുരത്തെത്തിയത് അതിന്റെ ഭാഗമായിരുന്നു എന്ന് വേണം അനുമാനിക്കാൻ. അദ്ദേഹത്തിന്റെ കേരള സന്ദർശനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User