സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്; തിങ്കളാഴ്ച ഹാജരാകും

ലൈഫ് മിഷൻ കേസിലാണ് നോട്ടീസ്

Jul 08, 2022 - 04:06
0
സ്വപ്ന സുരേഷിന് സി ബി ഐ നോട്ടീസ്; തിങ്കളാഴ്ച ഹാജരാകും

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സി.ബി.ഐ നോട്ടീസ്. 
ലൈഫ് മിഷൻ കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. കേസിൽ സരിത്തിനെ സി.ബി.ഐ നേരത്തെ ചോദ്യംചെയ്തിരുന്നു.

വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ചട്ടം ലംഘിച്ച് വിദേശഫണ്ട് സ്വീകരിച്ചു എന്നാണ് കേസ്. നിര്‍മാണ കരാര്‍ യൂണിടാകിന് നല്‍കിയതില്‍ വന്‍അഴിമതി നടന്നുവെന്നും ആരോപണമുണ്ട്.

ആദ്യമായിട്ടാണ് ലൈഫ് മിഷൻ കേസ് അഴിമതിയുമായി ബന്ധപ്പെട്ട് സ്വപ്നയെ ചോദ്യംചെയ്യുന്നത്. കേസില്‍ യു.വി ജോസ് അടക്കമുള്ളവരുടെ മൊഴി നേരത്തെ സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ മാത്രമാണ് നിലവിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍  സി.ബി.ഐ അന്വേഷണത്തിനെതിരെ നേരത്തെ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. പിന്നീട് കോടതി അനുമതിയോടെ തന്നെയാണ് സി.ബി.ഐ അന്വേഷണം തുടങ്ങിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User