സർവകലാശാല നിയമന വിവാദം വീണ്ടും കണ്ണൂർ വി സി യുടെ പട്ടിക ഗവർണർ തിരിച്ചയച്ചു

Jul 08, 2022 - 04:55
Updated: 4 years ago
0
സർവകലാശാല നിയമന വിവാദം   വീണ്ടും    കണ്ണൂർ വി സി യുടെ പട്ടിക ഗവർണർ തിരിച്ചയച്ചു

നോമിനേഷൻ നടത്താൻ സർവകലാശാലക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി സർവകലാശാലയിൽ  ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള  വൈസ് ചാൻസിലറുടെ നീക്കത്തിനു വീണ്ടു ​ഗവർണറുടെ വിലക്ക്. വിവിധ വകുപ്പുകളിൽ സിപിഎം അനുഭാവികളായ അം​ഗങ്ങളെ ഉൾപ്പെടുത്തി തയാറാക്കിയ ബോർഡ് ഓഫ് സ്റ്റഡീസ് പട്ടിക ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. ബോർഡ് ഓഫ് സ്റ്റഡീസ് അം​ഗങ്ങളെ നിയമിക്കാൻ വൈസ് ചാൻസിലർക്ക് ഏകപക്ഷീയമായ അധികാരമില്ലെന്ന് ​ഗവർണർ.  വിവിധ വകുപ്പുകളിലായി 72 പേരുടെ പട്ടികയാണ് വൈസ് ചാൻസിലർ പ്രൊഫ. ​ഗോപിനാഥ് രവീന്ദ്രൻ സമർപ്പിച്ചത്. ഇതിൽ പലർക്കും മതിയായ യോ​ഗ്യതയില്ലെന്നും രാഷ്‌ട്രീയ പിന്തുണ മാത്രമാണ് ഇവരുടെ യോ​ഗ്യതയെന്നും ആരോപണമുയർന്നിരുന്നു. വിസിയോട് ഗവര്‍ണര്‍ ഇക്കാര്യത്തിൽ വിശദീകരണവും തേടിയിട്ടുണ്ട്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User