ആഭ്യന്തര വകുപ്പിനെതിരെ വീണ്ടും സിപിഐ : സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

Sep 12, 2022 - 01:17
0
ആഭ്യന്തര വകുപ്പിനെതിരെ വീണ്ടും സിപിഐ : സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം

  മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങൾ സർക്കാരിനാകെ നാണക്കേടുണ്ടാക്കുകയാണെന്ന് സംസ്ഥാന കൗൺസിലിൽ സംസാരിച്ച നേതാക്കൾ വിമർശനം ഉന്നയിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോർട്ടിൻ്റെ രൂപീകരണ ചർച്ചയ്ക്ക് ഇടയിലാണ് ഈ വിമർശനം ഉയർന്നത്. രണ്ടാം പിണറായി സർക്കാരിൽ ഭരണത്തെ സിപിഎം ഹൈജാക്ക് ചെയ്യുന്ന നിലയുണ്ടെന്നും സംസ്ഥാന കൗൺസിലിൽ ആക്ഷേപമുയർന്നു. സിപിഐ ജില്ലാ സമ്മേളനങ്ങളിലുടനീളം മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉണ്ടായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User