കോണ്‍ഗ്രസ് എംപിമാര്‍ അറസ്റ്റില്‍

Jul 27, 2022 - 06:08
0
കോണ്‍ഗ്രസ് എംപിമാര്‍ അറസ്റ്റില്‍

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും ദില്ലിയില്‍ വന്‍ പ്രതിഷേധം. പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. എഐസിസി ആസ്ഥാനത്ത്  പ്രതിഷേധിച്ച പ്രവര്‍ത്തകരും ദില്ലി പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പാര്‍ലമെന്റില്‍ നിന്നാണ് എംപിമാര്‍ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് വിജയ് ചൌക്കില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് നയിച്ച കെ സി വേണുഗോപാല്‍, മുകള്‍ വാസ്‌നിക്ക് അടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User