നെഹ്‌റു ട്രോഫി വളളംകളിയിലും ശ്രീറാമിനെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും ലീഗും 

Jul 29, 2022 - 01:58
0
നെഹ്‌റു ട്രോഫി വളളംകളിയിലും ശ്രീറാമിനെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസും ലീഗും 

ആലപ്പുഴ: നെഹ്‌റുട്രോഫി ആലോചന യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസും മുസ്ലിംലീഗും. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണം. ജില്ലാ കലക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയര്‍മാന്‍. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന യോഗമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കുന്നത്. നാളെ വൈകീട്ട് നാലിന് ആലപ്പുഴ കലക്ട്രേറ്റിലാണ് യോഗം. ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേല്‍ക്കുന്നത്. ഐഎഎസ് തലത്തില്‍ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User