തമിഴ്‌നാട് ബിജെപിയെ തള്ളി മോദി; സ്റ്റാലിന്‍ മിടുക്കന്‍ തന്നെ

Jul 29, 2022 - 01:34
0
തമിഴ്‌നാട് ബിജെപിയെ തള്ളി മോദി; സ്റ്റാലിന്‍ മിടുക്കന്‍ തന്നെ


അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് മത്സരങ്ങള്‍ ചെന്നൈയില്‍ തുടങ്ങി. മികച്ച രീതിയിലുളള സംഘാടനമാണ് സ്റ്റാലിനും കൂട്ടരും നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ചെസ്സ് നടത്തിപ്പിനെ കുറിച്ച് തമിഴ്‌നാട് ബിജെപി ഘടകം സ്റ്റാലിനും ഡിഎംകെയ്ക്കുമെത്തിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യങ്ങളൊന്നും പരാമര്‍ശിച്ചില്ല. ആതിഥ്യമര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈരടികള്‍ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായികരംഗത്ത് പരാജിതര്‍ ഇല്ല, വിജയികളും ഭാവി വിജയികളും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുന്ന ചരിത്ര സമയത്താണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ക്രമീകരണങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടര്‍ന്ന് ടോര്‍ച്ച് ഇന്ത്യന്‍ ചെസ് താരങ്ങള്‍ക്ക് കൈമാറി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User