ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി കർശന നടപടി. പുതിയ നിയമ ഭേതഗതി ബിൽ ലോക്സഭയിൽ.

ജനന-മരണ വിവരങ്ങൾ സമയബന്ധിതമായി രജിസ്റ്റർ ചെയ്യാൻ നിയമഭേദഗതി ബിൽ ലോക്സഭയിൽ; വ്യാജരേഖകളും ദുരുപയോഗവും തടയുക ലക്ഷ്യം

Jul 29, 2026 - 18:15
0
ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി കർശന നടപടി. പുതിയ നിയമ ഭേതഗതി ബിൽ ലോക്സഭയിൽ.

ന്യൂഡൽഹി:ജനന-മരണ രജിസ്ട്രേഷനുകൾ വൈകി നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. പുതിയ ഭേദഗതി നിലവിൽ വന്നാൽ, ജനനം അല്ലെങ്കിൽ മരണം നടന്നതിന് രണ്ടുവർഷത്തിന് ശേഷം രജിസ്ട്രേഷൻ നടത്താൻ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതി നിർബന്ധമാകും. നിലവിലെ നടപടിക്രമങ്ങളെ അപേക്ഷിച്ച് ഇത് കൂടുതൽ കർശനമായ വ്യവസ്ഥയായിരിക്കും. 

ജനന-മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും വ്യാജരേഖകൾ സൃഷ്ടിക്കുന്നതും രേഖകളിൽ കൃത്രിമം നടത്തുന്നതും തടയാനുമാണ് നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ജനന സർട്ടിഫിക്കറ്റ് ഒരു വ്യക്തിയുടെ അടിസ്ഥാന നിയമപരമായ തിരിച്ചറിയൽ രേഖയായതിനാൽ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ വിശ്വസനീയമാക്കേണ്ടതുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User