പാർലമെന്റിൽ പോര്, വിവാഹവേദിയിൽ ഒരേ ഫ്രെയിമിൽ അമിത് ഷായും രാഹുലും!

Amit Shah, Rahul Gandhi Spotted Together at Supriya Sule’s Daughter’s Reception in Delhi

Aug 11, 2026 - 20:18
Updated: 2 months ago
0
പാർലമെന്റിൽ പോര്, വിവാഹവേദിയിൽ ഒരേ ഫ്രെയിമിൽ അമിത് ഷായും രാഹുലും!

ന്യൂഡൽഹി: സഭയിൽ പോർവിളികൾ കനക്കുമ്പോഴും രാഷ്ട്രീയ വൈരം മറന്നുള്ള ഒരു അപൂർവ കാഴ്ചയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെയുടെ മകൾ രേവതി സുലെയുടെ വിവാഹ സൽക്കാര വേദിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒരേ ഫ്രെയിമിൽ ഒന്നിച്ചെത്തിയത്.

ഡൽഹി 6 ജൻപഥിൽ നടന്ന ചടങ്ങിൽ കൈകൾ പിന്നിൽ കെട്ടി ശാന്തനായി വധൂവരന്മാരെ ആശംസിക്കാൻ കാത്തുനിൽക്കുന്ന അമിത് ഷായുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുപ്രിയ സുലെ സ്വീകരിച്ചാനയിച്ച ഷാ, ദമ്പതികൾക്ക് പൂച്ചെണ്ട് നൽകി അനുഗ്രഹിച്ചു. തൊട്ടുപിന്നാലെ സോണിയാ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം വേദിയിലെത്തിയ രാഹുൽ ഗാന്ധിയെ, സുപ്രിയ സുലെ തന്നെ മുൻകൈയെടുത്ത് വധൂവരന്മാർക്ക് തൊട്ടടുത്തായി നിർത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അഖിലേഷ് യാദവ് തുടങ്ങി വമ്പൻ നിര തന്നെ പങ്കെടുത്ത ചടങ്ങിലെ പ്രധാന ആകര്‍ഷണം അമിത് ഷായും രാഹുലും ഒരുമിച്ചെത്തിയ ഈ നിമിഷങ്ങളായിരുന്നു.

ഡൽഹിയിലെ വിദ്യാർഥി അതിക്രമത്തിലും രാമക്ഷേത്ര വിഷയത്തിലും അമിത് ഷായ്ക്കെതിരെ സഭയ്ക്കകത്ത് കോൺഗ്രസ് സമരം കടുപ്പിക്കുന്നതിനിടെയാണ്, രാഷ്ട്രീയ എതിർപ്പുകൾക്കപ്പുറമുള്ള ഈ അപൂർവ കൂടിക്കാഴ്ച നടന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User