സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ പൊളിച്ചടുക്കി കോടതി; ശബരീനാഥന് ജാമ്യം

Jul 19, 2022 - 11:52
0
സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ പൊളിച്ചടുക്കി കോടതി; ശബരീനാഥന് ജാമ്യം

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം നടത്തിയെന്ന കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന് ജാമ്യം ലഭിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം നൽകിയത്. രാഷ്ട്രീയപ്രേരിതമായ അറസ്റ്റ് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആണെന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിന് ഹാജരായ ശബരീനാഥനെ മാനദണ്ഡങ്ങൾ പാലിക്കാതെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോടതിയിൽ ശബരീനാഥ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് പിന്നാലെ തെറ്റായ അറസ്റ്റ് നാടകമാണ് പോലീസ് നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User