ഏഴു വയസ്സുകാരന്റെ മരണം: അമ്മ തലയണവച്ച് ശ്വാസംമുട്ടിച്ച്

Jul 24, 2022 - 10:46
0
ഏഴു വയസ്സുകാരന്റെ മരണം: അമ്മ തലയണവച്ച് ശ്വാസംമുട്ടിച്ച്

അത്തോളിയിൽ  ഏഴു വയസ്സുകാരൻ മരിച്ചതു കൊലപാതകമാണെന്ന് പൊലീസ്. അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞത്.

സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അമ്മ മാനസിക വെല്ലുവിളിക്കു ചികിത്സയിലുള്ള ആളെന്നാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 

ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User