ദിലീപ് കേസ്; തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച 

Jul 19, 2022 - 05:14
0
ദിലീപ് കേസ്; തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച 

കൊച്ചി: ദിലീപിനെതിരെയുള്ള കേസില്‍ തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തെളിവുകള്‍ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നതാണ് ദിലീപിനെതിരെ പുതിയതായി ചുമത്തുന്ന വകുപ്പുകള്‍. ശരത് പ്രതിയാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User