അഭിമുഖമില്ലാതെ നേരിട്ട് നിയമനം: കൊച്ചി കോർപറേഷന്റെ പേരിൽ വ്യാജ റിക്രൂട്മെന്റ് നോട്ടിസ്
Fake Kochi Corporation Recruitment Notice Circulates on Social Media; Mayor Warns Job Seekers
കൊച്ചി കോർപറേഷനിൽ ഓഫിസ് അറ്റൻഡന്റ്, ശുചിത്വ തൊഴിലാളി, സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ റിക്രൂട്ട്മെന്റ് നോട്ടിസ് പ്രചരിക്കുന്നു. പത്താം ക്ലാസും പ്ലസ് ടുവും യോഗ്യതയുള്ളവർക്ക് ₹28,000 മുതൽ ₹48,000 വരെ ശമ്പളം ലഭിക്കുമെന്നും അഭിമുഖമില്ലാതെ നേരിട്ട് നിയമനം നൽകുമെന്നും എല്ലാ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുമെന്നും നോട്ടിസിൽ അവകാശപ്പെടുന്നു.

ഈ വ്യാജ വിജ്ഞാപനത്തിൽ വിശ്വസിച്ച് ആരും വഞ്ചിതരാകരുതെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ മുന്നറിയിപ്പ് നൽകി. കോർപറേഷനിലെ ഒഴിവുകളുമായി ബന്ധപ്പെട്ട എല്ലാ നിയമന വിവരങ്ങളും ഔദ്യോഗിക ചാനലുകൾ വഴിയാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഉദ്യോഗാർഥികൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മേയർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)