പോരാട്ടത്തിന്റെ രാജകുമാരൻ മാത്യു കുഴൽനാടൻ; കെപിസിസി അധ്യക്ഷനാകുമോ?
മാസപ്പടി വിവാദത്തിലെ ഇടപെടലുകളും അഴിമതിക്കെതിരായ നിലപാടുകളും വഴി ശ്രദ്ധ നേടിയ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ചർച്ചയാകുന്നു.
മാസപ്പടി വിവാദത്തിലെ ഇടപെടലുകളും അഴിമതിക്കെതിരായ നിലപാടുകളും വഴി ശ്രദ്ധ നേടിയ മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ചർച്ചയാകുന്നു.
മാസപ്പടിക്കേസില്‍ ശ്വാസം കിട്ടാതെ മുന്‍മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും മരുമകന് എംഎല്‍എ മുഹമ്മദ് റിയാസും പരക്കം പായുന്നതിന് പിന്നില്‍ ഒരാളാണ് ഉള്ളത്... കോണ്‍ഗ്രസിന്റെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്നാടന്.... നിയമസഭയ്ക്ക് അകത്തും പുറത്തും മാത്യു ഒരു ബ്രാന്‍ഡ് ആകുമ്പോള്‍ ദഹിക്കാത്തവര്‍ സിപിഎമ്മുകാര്‍ മാത്രമല്ല.. കോണ്‍ഗ്രസുകാരുമുണ്ട്.... 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ നേടിയ 42,829 വോട്ടുകളുടെ ഭൂരിപക്ഷം അദ്ദേഹത്തിന്റെ പ്രാദേശിക ജനപിന്തുണയുടെ ശക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്..... യുവജനങ്ങള്‍ക്കിടയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.... മാത്യു കുഴല്‍നാടനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും ഈ രാഷ്ട്രീയ ശ്രദ്ധയുടെ പ്രതിഫലനമാണ്.... വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പോരാട്ടവീര്യം തെളിയിച്ച മാത്യു, തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജില്‍ കെ.എസ്.യുവിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്.... കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, ശശി തരൂരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായും ശ്രദ്ധ നേടിയിട്ടുണ്ട്.....
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിച്ചതോടെയാണ് മാത്യുവിന്റെ പോരാട്ടശൈലി കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്.... അധികാരകേന്ദ്രങ്ങളെ ഭയക്കാതെ ചോദ്യം ചെയ്യാനുള്ള തന്റേടം പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറുന്നുണ്ട്....... പിണറായി വിജയനും സംഘത്തിനും എതിരെയുള്ള അഴിമതിയാരോപണങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടണമെന്ന പ്രവര്‍ത്തകരുടെ വികാരത്തിന് ശബ്ദം നല്കുന്ന നേതാവെന്ന പ്രതിച്ഛായയും ഇതിലൂടെ ശക്തിപ്പെട്ടു....
കര്‍ഷകരുടെയും യുവജനങ്ങളുടെയും പ്രൊഫഷണലുകളുടെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെയും പിന്തുണ ഒരുപോലെ നേടാന്‍ കഴിയുന്നതാണ് മാത്യുവിന്റെ രാഷ്ട്രീയ ശൈലിയുടെ പ്രത്യേകത..... നിരവധി കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്കിയതും മാത്യുവിനെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യനാക്കുന്നുണ്ട്......
പിണറായി വിജയനെയും സി.പി.എമ്മിനെയും രാഷ്ട്രീയമായി നേരിടാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണമെന്ന് ആഗ്രഹിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് മാത്യു കുഴല്നാടന് ഒരു പോരാട്ടപ്രതീകമാണ്..... സി.പി.എമ്മിനോട് നോ കോംപ്രമൈസ് എന്ന രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന മാത്യു കുഴല്‍നാടനെ, അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വിശേഷിപ്പിക്കുന്നത് പോരാട്ടത്തിന്റെ രാജകുമാരന് എന്നാണ്..... കേരള രാഷ്ട്രീയത്തില്‍ സ്വന്തം ഇടം ശക്തമാക്കിയിരിക്കുകയാണ് മാത്യു കുഴല്നാടന്.... നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളും അഴിമതിക്കെതിരായ നിലപാടുകളും പൊതുവേദികളിലെ ഇടപെടലുകളും അദ്ദേഹത്തെ കോണ്‍ഗ്രസിലെ ശ്രദ്ധേയ മുഖങ്ങളിലൊന്നാക്കി മാറ്റിയിരിക്കുകയാണ്....
ഈ പോരാട്ടവീര്യത്തിന് കെ.പി.സി.സി അധ്യക്ഷ പദവിയിലൂടെ കുഴല്നാടന് തക്കതായ സമ്മാനം നല്‍കുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍.....
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)