അമിത് ഷാ അപകീർത്തിക്കേസ് തള്ളി; രാഹുൽ ഗാന്ധിക്ക് കോടതിയിൽ ആശ്വാസം

അമിത് ഷായെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സുൽത്താൻപൂർ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കിയതോടെ ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയെന്ന് വിലയിരുത്തൽ.

Oct 26, 2026 - 14:49
Updated: 2 hours ago
0
അമിത് ഷാ അപകീർത്തിക്കേസ് തള്ളി; രാഹുൽ ഗാന്ധിക്ക് കോടതിയിൽ ആശ്വാസം

രാഹുൽ ഗാന്ധിയുടെ മുന്നിൽ ബിജെപി തുടർച്ചയായി പരാജയപ്പെടുകയാണ്. അതിനർത്ഥം തന്നെ നരേന്ദ്രമോദിയുടെ കേന്ദ്രഭരണം പടിയിറങ്ങുന്നതിന്റെ ലക്ഷണം കാണിച്ചുതുടങ്ങിയെന്നാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തനായിരിക്കുന്നു. തെളിവുകളുടെയും വാദങ്ങളുടെയും അടിസ്ഥാനത്തിൽ സുൽത്താൻപൂർ കോടതി രാഹുൽ ഗാന്ധിയെ ഈ കേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കുകയായിരുന്നു. അതായത്, രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഓരോ വാക്കുകളും അടർത്തിയെടുത്ത് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊണ്ടുപോയി കേസുകൊടുത്തിട്ട് തകർത്തുകളയാം എന്ന് കരുതിയ സംഘിക്കുട്ടികൾക്ക് പോയിടത്തെല്ലാം തോൽവിയാണ് സംഭവിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായെ കൊലയാളി എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിനെന്തെങ്കിലും കാരണമുണ്ടാകാം. അദ്ദേഹം ജയിലിൽ കിടന്നയാളൊക്കെയാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളൊന്നുമല്ല. അപ്പോൾ എന്തിനാണ് ജയിലിൽ കിടന്നത് എന്നത് അവർക്കും അറിയാം. അങ്ങനെയുള്ള ഒരാളെ ചില തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷനിരയെ നയിക്കുന്ന നേതാവെന്ന നിലയിൽ രാഹുൽ വിമർശിച്ചുകാണും. അതും കർണാടകയിലെ തിരഞ്ഞെടുപ്പിനിടെ 2018-ൽ ഒരു പത്രസമ്മേളനത്തിൽ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശമാണ് കേസിനാധാരമായി വന്നത്. കർണാടകയിലെ ബിജെപിക്ക് ഇതിലെ സത്യമെന്താണെന്ന് അറിയാം. അതാണ് യു.പിയിൽ പോയി ഒരു കേസ് കൊടുത്തത്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന വിജയ് മിശ്രയാണ് പരാതിക്കാരൻ. രാജ്യം മുഴുവൻ ശ്രദ്ധിക്കാൻ, അമിത് ഷായുടെ മുന്നിൽ ഒന്ന് ആളാകാനും വേണ്ടിയാണ് ഒരു ചോട്ടാ നേതാവ് പരാതിയുമായി എത്തിയത്. ആ പരാതിയിലാണ് സുൽത്താൻപൂരിലെ എം.പി./എം.എൽ.എ. പ്രത്യേക കോടതി കേസെടുത്തതും ഉത്തർപ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതി കേസ് വലിച്ചുദൂരെ കുപ്പയിലെറിഞ്ഞതും.

നമുക്കറിയാം, ഈ രാജ്യം കെട്ടിപ്പടുക്കുന്നതിനിടയിൽ ജീവൻ തന്നെ ഹോമിച്ച ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൻ, രാജീവ് ഗാന്ധിയുടെ മകൻ ഈ മതവർഗീയവാദികളുടെ ഉമ്മാക്കി കേസുകളെല്ലാം വളരെ പുഞ്ചിരിയോടെ തന്നെയാണ് നേരിടുന്നത്. നമുക്കറിയാം, ബിജെപി രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ആഘോഷിച്ചതാണ് അദ്ദേഹത്തെ എം.പി. സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത്. പക്ഷേ, രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ അപകീർത്തിക്കേസിൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതും അദ്ദേഹത്തിന്റെ എം.പി. സ്ഥാനവും പാർലമെന്റ് അംഗത്വവും പുനഃസ്ഥാപിക്കപ്പെട്ടതും രാഷ്ട്രീയവൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ബിജെപിയും നരേന്ദ്രമോദിയും നാണംകെട്ടു. കീഴ്‌ക്കോടതി നൽകിയ രണ്ടുവർഷത്തെ പരമാവധി ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തത് ബിജെപിയുടെ രാഷ്ട്രീയനീക്കങ്ങൾക്ക് വലിയ തിരിച്ചടിയായി. രാഹുൽ ഗാന്ധി ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവന്നു. മോദിക്ക് കേവല ഭൂരിപക്ഷം പോലും നഷ്ടപ്പെട്ടു. മറ്റ് പാർട്ടിക്കാരുടെ കാലുപിടിക്കേണ്ടി വന്നു.

'പ്രതിപക്ഷ നേതാവിനെ വായടപ്പിക്കാൻ ശ്രമിക്കുന്നു' എന്നത് ബിജെപിക്ക് നാണക്കേടായി. മാത്രമല്ല, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് അദ്ദേഹത്തിന് അനുകൂലമായി ഒരു സഹതാപതരംഗം വളർത്തിയെടുക്കാൻ കോൺഗ്രസിന് അവസരം നൽകി. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി പ്രതിപക്ഷകക്ഷികളെ കൂടുതൽ വേഗത്തിൽ ഒന്നിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ ചെറിയ സീറ്റിന്റെ വ്യത്യാസത്തിൽ മോദിയും രാഹുലും നേർക്കുനേർ യുദ്ധം തുടങ്ങി. അതിനുശേഷം നരേന്ദ്രമോദി തുടർച്ചയായി പരാജയപ്പെടുകയാണ്. രാജ്യത്തെ മനുഷ്യ മനഃസാക്ഷികൾ തെരുവിൽ മോദിക്കെതിരെ രാഹുലിന്റെ നേതൃത്വത്തിൽ സമരം ചെയ്യുകയാണ്. അതിനിടയിലാണ് ഒരു ഉമ്മാക്കിയും കൊണ്ട് ബിജെപിയുടെ ജില്ലാ വൈസ് പ്രസിഡന്റ് വന്നത്. അമിത് ഷായെ കൊലയാളി എന്ന് വിളിച്ചുപോലും. അല്ല, ഇനി അമിത് ഷായെ ഗാന്ധിജി എന്ന് വിളിക്കണമെന്നായിരിക്കും ഇവരുടെ ആവശ്യം. ഏതായാലും സംഭവം പിടികിട്ടിയതോടെ കേസെടുത്ത് ചവറ്റുകൊട്ടയിൽ എറിയേണ്ട രാജ്യത്തിന്റെ രാജകുമാരനെ കുറ്റവിമുക്തനാക്കി. രാജ്യത്തെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കാൻ ഈ കോടതി വിധി വലിയ ആശ്വാസമാണ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനും നൽകുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User