സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി. ദിവാകരനെ ഒഴിവാക്കി

Oct 03, 2022 - 08:29
0
സിപിഐ സംസ്ഥാന കൗൺസിലിൽനിന്ന് സി. ദിവാകരനെ ഒഴിവാക്കി


സിപിഐയിൽ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗൺസിലിൽനിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരത്തിനുള്ള സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് സി. ദിവാകരനടക്കമുള്ളവർ രംഗത്തുവന്നിരുന്നു. എന്നാൽ പാർട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാർഗരേഖ ദേശീയ കൗൺസിൽ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User