‘മോഷണപൂതം’: നാടിനെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പൊലീസ് പിടിയിൽ

Oct 03, 2022 - 08:26
0
‘മോഷണപൂതം’: നാടിനെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പൊലീസ് പിടിയിൽ

  മതിലിൽ കൂടി രണ്ട് വിരലിൽ ഓടും, ചെരുപ്പ് ഉപയോഗിക്കില്ല, റെയിൽവേ ട്രാക്കിലൂടെ അതി വേഗത്തിൽ പായും, നാടിനെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പിടിയിലായി. ഇന്നലെ രാത്രി മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് പിടികൂടിയത്. നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണം പതിവാക്കിയതിനെത്തുടർന്ന് ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസും നാട്ടുകാരും. മോഷണത്തിന് ശേഷം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടന്നു കളയുന്നതിനാൽ ഇയാളെ പിടിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. വളരെക്കാലത്തെ തിരച്ചിലുകൾക്കൊടുവിലാണ് ഇന്നലെ മരിയാർ പൂതം പിടിയിലാകുന്നത്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User