ഐപിഎല്‍ കാണാന്‍ ഗാംഗുലി ക്ഷണിച്ചു; പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍

Jun 25, 2022 - 04:38
0
ഐപിഎല്‍ കാണാന്‍ ഗാംഗുലി ക്ഷണിച്ചു; പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍

ഇസ്ലാമാബാദ്: കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ- പാകിസ്ഥാന്‍  പരമ്പര മുടങ്ങിയിട്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്നത്. വരാനിരിക്കുന്നു ടി20 ലോകകപ്പിലും ഇന്ത്യ- പാകിസ്ഥാന്‍ മത്സരമുണ്ട്. ഐപിഎല്ലിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. എന്നാല്‍ രാഷ്ട്രീയക്കളി കാരണം പരമ്പര ആരംഭിക്കുനാവുന്നില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വീണ്ടും തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് രാഷ്ട്രീയക്കളികളാണ് തടസ്സമാകുന്നത്. രണ്ട് തവണ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്ലിന് ക്ഷണിച്ചിട്ടും ആരാധകരുടെ എതിപ്പ് ഭയന്നാണ് പോകാതിരുന്നത്. മത്സരത്തിന് മുമ്പ് രാഷ്ട്രീയക്കളികള്‍ കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കണം. 2025 ചാംപ്യന്‍സ് ട്രോഫി പാകിസ്ഥാനിലാണ് നടക്കേണ്ടത്. ഈ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.'' റമീസ് വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User