വയനാട്ടിലേ അക്രമം : മോദിക്കായി സ്‌പോണസര്‍ ചെയ്തത് പിണറായി
വയനാട്: എസ്എഫ്‌ഐയുടെത് പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കുന്നതിനുള്ള പരിപാടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാന മന്ത്രി മോദിക്ക് കത്തയക്കുകയും വയനാട്ടിലെ എംഎല്‍എമാരെ കണ്ട് പിന്തുണ ഉറപ്പാക്കുകയും ചെയ്താണ് രാഹുല്‍ ഡല്‍ഹിക്ക് കയറിയത്. പിന്നെ എന്തിനാണ് ഓഫീസ് അതിക്രമിച്ചതെന്ന് സിപിഎം വ്യക്തമാക്കണം. അവരുടെ വിഷയം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. മോദിക്ക് വേണ്ടി പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.