സുഹൃത്തിനെ കുത്തിയതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

Jul 12, 2022 - 02:49
0
സുഹൃത്തിനെ കുത്തിയതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

കൊച്ചി: എറണാകുളം കലൂരില്‍ പട്ടാപ്പകല്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണം തേടി പൊലീസ് . കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. 
തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ് സ്വയം കഴുത്തറുത്ത് മരിച്ചത്. ക്രിസ്റ്റഫറിന്റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്രിസ്റ്റഫര്‍ എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ലെന്ന് അച്ഛന്‍ സിറില്‍ ഡിക്രൂസ് പറഞ്ഞു. ക്രിസ്റ്റഫറും സച്ചിനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ബിരുദപഠനം ഒരുമിച്ചായിരുന്നു. സച്ചിനെ അടുത്തറിയാമെന്നും സിറില്‍ ഡിക്രൂസ് പറഞ്ഞു. സുഹൃത്തിനെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചതിനുശേഷമാണ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ ക്രൂസ് (24) കലൂര്‍ മാര്‍ക്കറ്റിനു സമീപം സ്വയം കഴുത്തറത്തു മരിച്ചത്. തോപ്പുംപടി പള്ളിച്ചാല്‍ റോഡ് സിറിള്‍ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകനാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ക്രിസ്റ്റഫര്‍. സുഹൃത്തായ സച്ചിനെ കുത്തിയ ശേഷമാണ് ക്രിസ്റ്റഫര്‍ നഗരമധ്യത്തിലെത്തി കഴുത്തറുത്ത് ജീവനൊടുക്കിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User