വിടാതെ കുഴല്‍നാടന്‍; ഇന്ന് പിണറായി വിജയന്‍ മറുപടി പറയണം

Jul 12, 2022 - 02:13
0
വിടാതെ കുഴല്‍നാടന്‍; ഇന്ന് പിണറായി വിജയന്‍ മറുപടി പറയണം



തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ചര്‍ച്ചയാകുന്നു. ഇടവേളയ്ക്ക ശേഷമാണ് നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസ് വീണ്ടും ഉയരുന്നത്. നേരത്തെ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനൊന്നും പക്ഷെ മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുളള മറുപടി പ്രതിപക്ഷം ആവശ്യപ്പെടും. എകെജി സെന്റര്‍ ആക്രമണവും മറ്റുമായി വിഷയങ്ങള്‍ വഴിമാറിയതോടെ സര്‍ക്കാര്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ വീണ്ടും സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ എത്തുമ്പോള്‍ പിണറായി വിജയന്റെ മറുപടിയെന്താകുമെന്ന ആകാംഷയിലാണ് പ്രതിപക്ഷ-ഭരണപക്ഷത്തെ അംഗങ്ങള്‍.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User