രോഗിയുടെ കാൽ പുഴുവരിച്ച സംഭവം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി

Jun 02, 2026 - 14:25
0
രോഗിയുടെ കാൽ പുഴുവരിച്ച സംഭവം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലിനെയും സര്‍ജറി, ഓര്‍ത്തോ വിഭാഗം മേധാവികളെയുമാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രി കെ മുരളീധരൻ  നിർദ്ദേശം നൽകി.  റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും. ഇതുവരെ റിട്ടണ്‍ പരാതി ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത കണ്ടത്. പരാതിക്കാര്‍ക്ക് എന്ത് കാര്യങ്ങളുണ്ടെങ്കിലും അന്വേഷണത്തിൻ്റെ വേളയിൽ പറയാം. മുഖം നോക്കാതെ നടപടി ഉണ്ടാകും. ഇപ്പോള്‍ സ്വമേധയാ ആണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാനിരുന്ന രോഗിയുടെ കാലിലായിരുന്നു പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User