വിവരം കെട്ടവന്‍!! സജി ചെറിയാനെ പറപ്പിച്ച് കെമാല്‍ പാഷ

Jul 05, 2022 - 06:01
0
വിവരം കെട്ടവന്‍!! സജി ചെറിയാനെ പറപ്പിച്ച് കെമാല്‍ പാഷ

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചുകൊണ്ടുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ഇതുപോലുള്ള വിവരം കെട്ടവര്‍ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുന്നതിനെ കുറിച്ചോര്‍ത്ത് വിലപിക്കാനേ ജനങ്ങള്‍ക്ക് സാധിക്കൂ എന്നും സജി ചെറിയാന് ഒരു നിമിഷം പോലും പദവിയില്‍ തുടരാനുള്ള അവകാശമില്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ അധികാരത്തില്‍ നിന്നും ഇറക്കി വിടണമെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍  ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. ''ഇതിനെക്കുറിച്ചൊക്കെ എന്താ അഭിപ്രായം പറയേണ്ടത് യഥാര്‍ത്ഥത്തില്‍. ഇത്തരം വിവരം കെട്ടവന്മാരൊക്കെ മന്ത്രിയായിരുന്ന് നമ്മളെ ഭരിക്കുക എന്ന് പറയുന്നത്... അങ്ങനെ ഭരിക്കപ്പെടാനുള്ള നമ്മുടെ ദുരോഗ്യത്തെക്കുറിച്ചോര്‍ത്ത് വിലപിക്കാനേ നമുക്ക് സാധിക്കൂ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User