ഭരണഘടനയെ അപമാനിച്ചു; സജി ചെറിയാന് കൈ പൊള്ളി

Jul 05, 2022 - 05:42
0
ഭരണഘടനയെ അപമാനിച്ചു; സജി ചെറിയാന് കൈ പൊള്ളി

തിരുവനന്തപുരം; ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി.ഭരണഘടനയില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്.തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘാന സംരക്ഷണം നല്‍കുന്നില്ല.കോടതികളെയും മന്ത്രി വിമര്‍ശിച്ചു.മല്ലപ്പള്ളിയിലെ സി പി എം പരിപാടിയിലായിരുന്നു  മന്ത്രിയുടെ പരാമര്‍ശം. മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.'ഇത്രയും വിവരം കെട്ടവര്‍ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴില്‍ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്.ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം'. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User