അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നൂകൂടി ചേര്‍ത്താല്‍ നന്നായി
പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, പാർലമെന്റിൽ സംസാരിക്കുന്ന ജനപ്രതിനിധികളുടെ 65 വാക്കുകൾക്ക് കടിഞ്ഞാണിട്ട നടപടിയെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം പി.
പുതിയതായി അണ്‍പാര്‍ലമെന്‍ററി വാക്കുകളായി പ്രഖ്യാപിച്ചവയില്‍ ഏറിയവയും മോദിയെന്ന പേരിന്‍റെ വിശേഷണങ്ങളും പര്യായങ്ങളുമാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ വെറുപ്പുളവാക്കുന്ന വാക്കുകളാണ് മോദിയും ബിജെപിയുമെന്ന് സുധാകരൻ പരിഹസിച്ചു. പാര്‍ലമെന്‍റിലെ ഇരുസഭകളിലും പ്രതിനിധികളുടെ നാവിന് കടിഞ്ഞാണിടാന്‍ പ്രഖ്യാപിച്ച അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയില്‍ 'മോദിയും ബിജെപിയും' എന്നൂകൂടി ചേര്‍ത്താല്‍ എല്ലാം തികയുമെന്ന് അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)