പ്രധാനമന്ത്രിയെ അക്രമിക്കാൻ പദ്ധതിയിട്ട ഭീകരരെ പിടികൂടി

Jul 14, 2022 - 10:16
0
പ്രധാനമന്ത്രിയെ അക്രമിക്കാൻ പദ്ധതിയിട്ട  ഭീകരരെ പിടികൂടി

   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ച് ബിഹാർ പൊലീസ്. ജൂലൈ 12  നാണ് പ്രധാനമന്ത്രി    ബിഹാറിൽ സന്ദർശനം നടത്തിയത്.
പട്ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ട  അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
  പട്നയ്ക്കു സമീപം ഫുൽവാരി ഷരീഫിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശീലനം. മോദി എത്തുന്നതിനു രണ്ടാഴ്ച മുൻപാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരുടെ ഓഫിസുകളിൽ പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് സംശയാസ്പദമായ നിലയിൽ ചില രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. ‘2047 ഇന്ത്യ – ഇസ്‍ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തു.
ഫുൽവാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിത്യസന്ദർശകരായിരുന്ന കൂടുതൽ യുവാക്കളും കേരളം, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടുണ്ട്.
പിടിയിലായ യുവാക്കൾക്ക് മ പാക്കിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User