ജെഡിഎസ് ഉം എൽജെഡി യും ലയിക്കുന്നു

ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ്

Jun 19, 2022 - 13:12
0

   എൽഡിഎഫ്  ഘടകകക്ഷികളായ ജനതാദളും(എസ്) ലോക്‌താന്ത്രിക് ജനതാദളും (എൽ‍ജെഡി) വീണ്ടും ഒറ്റ പാർട്ടി ആകുകയാണ്. ലയനം സംബന്ധിച്ച പ്രാഥമിക ചർച്ച ഇരു കക്ഷികളും പൂർത്തിയായിക്കഴിഞ്ഞു. ഇതോടെ കേരളത്തിലെ മുന്നണികളിൽ പഴയ സോഷ്യലിസ്റ്റ് പാരമ്പര്യം പേറുന്ന ഏക പാർട്ടിയായി ജനതാദൾ(എസ്) മാറും. ഒരിക്കൽ മാതൃസംഘടന വിട്ടു പോയവർക്കു വാതിൽ തുറന്നു കൊടുക്കുന്നതിന് നേതൃത്വം നൽകിയത് ജനതാദളിന്റെ സംസ്ഥാന പ്രസിഡന്റായ മാത്യു ടി.തോമസ് എംഎൽഎ ആണ്. ആദർശാധിഷ്ഠിത രാഷ്ട്രീയ പ്രവർത്തന ശൈലി പിന്തുടരുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ പ്രമുഖനാണ് മുൻ മന്ത്രി കൂടിയായ മാത്യു ടി.തോമസ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User