50-മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ നിയമിച്ചു

Oct 17, 2022 - 13:07
0
50-മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ നിയമിച്ചു

 സുപ്രീംകോടതിയുടെ 50-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ നിയമിച്ചു. നിയമനത്തിന് രാഷ്ട്രപതിയുടെ ഉത്തരവായി. നവംബർ ഒന്‍പതിന് ചീഫ് ജസ്റ്റിസായി ചുമലയേല്‍ക്കും. ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വൈ.വി.ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ. വൈ .ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ വൈ.വി.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരുന്നു. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മേയ് 13നാണ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവിൽ യു.യു.ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ജഡ്ജിയാണ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകൾ കൈകാര്യം ചെയ്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. 2000 മാർച്ച് 29 മുതൽ ബോംബെ ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. അതിനു മുൻപ് അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു.
ചീഫ് ജസ്റ്റിസ് പദവിയിൽ ചന്ദ്രചൂഡിന് 2 വർഷം ലഭിക്കും. 2024 നവംബർ 10നാണു വിരമിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User