ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

May 31, 2022 - 02:21
0
ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ പിടിയില്‍

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആള്‍ പിടിയില്‍. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ലീഗ് അനുഭാവിയാണെന്നാണ് പ്രാഥമികമായി പൊലീസ് നല്‍കുന്ന വിവരം.
ഇന്നലെ രാത്രിയാണ് അബ്ദുല്‍ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ട്വിറ്ററില്‍ വ്യാജ ഹാന്‍ഡിലുണ്ടാക്കിയാണ് ഇയാള്‍ വിഡിയോ അപ്ലോഡ് ചെയ്തത്. ഈ ഹാന്‍ഡിലിന്റെ ബേസിക്ക് ലിങ്ക് ആയി നല്‍കിയത് ഇയാളുടെ ഒറിജിനല്‍ ഹാന്‍ഡില്‍ ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User