മറ്റു പാർട്ടികളിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കുത്തൊഴുക്ക്:കെ സുധാകരൻ
സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്
കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ കുത്തൊഴുക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി യുടെ ഫേസ് ബുക്ക് പോസ്റ്റ്.
നാടിന്റെ നന്മയ്ക്ക് കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കണമെന്ന തിരിച്ചറിച്ച് കൂടുതല്‍ ജനങ്ങളിലുണ്ടാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനഗർ പാർവതി കല്യാണ മണ്ഡപത്തിൽ നടന്ന ജില്ലാ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ പാലക്കാട് ജില്ലയിലെ വിവിധ രാഷ്ട്രീയകക്ഷികളില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസിലേക്ക് വന്നവര്‍ക്ക് സ്വീകരണം നൽകി. അതിന്റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കിട്ടു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളുടെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് വിവിധ പാർട്ടികളിൽ നിന്നും കോൺഗ്രസിലേയ്ക്ക് പ്രവർത്തകരുടെ കുത്തൊഴുക്കാണ്. നാടിൻ്റെ നന്മയ്ക്ക് കോൺഗ്രസിനൊപ്പം തന്നെ നിൽക്കണമെന്ന തിരിച്ചറിച്ച് കൂടുതൽ ജനങ്ങളിലുണ്ടാകുകയാണ്.
പാലക്കാട് ജില്ലയിൽ ശ്രീ. പി ബാലചന്ദ്രൻ , ശ്രീ. ആർ പങ്കജാക്ഷൻ, ശ്രീ. കേശവദേവ് എന്നിവരുടെ നേതൃത്വത്തിൽ സിപിഎം, ബിജെപി, ജനതാദൾ തുടങ്ങിയ വിവിധ പാർട്ടികളിൽ നിന്നും ആയിരത്തിലേറെ പ്രവർത്തകർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയ്ക്ക് അഭിനന്ദനങ്ങൾ.