കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനം : പിസി ജോർജ്

സ്വപ്ന സുരേഷ് തന്നെ കണ്ടിട്ടുണ്ട്

കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനം : പിസി ജോർജ്

സ്വർണക്കടത്തു കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ്.  
സ്വപ്ന സുരേഷിനും പി.എസ്.സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വന്ന് കണ്ടിട്ടുണ്ടെന്നും പി.സി.ജോർജ് വെളിപ്പെടുത്തി. സ്വപ്നയുടെ കത്തും പുറത്തുവിട്ടു. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് കത്ത് എഴുതി നൽകിയതെന്ന് പി.സി.ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺസുലേറ്റിൽ വച്ച് സ്കാൻ ചെ്യതപ്പോൾ നോട്ടുകെട്ടുകൾ കണ്ടു. കോണ്‍സൽ ജനറലിന് കള്ളക്കടത്ത് നടത്താൻ എക്സ് കാറ്റഗറി സുരക്ഷ നൽകി. കത്തിൽ ശിവങ്കറിനെതിരെ ആരോപണങ്ങളുണ്ടെന്നും പി.സി.ജോർജ് വ്യക്തമാക്കി.
സോളാർ കേസ് പ്രതി സരിതയുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകതയെന്നും പി.സി.ജോർജ് ചോദിച്ചു. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. ‘ചക്കരപ്പെണ്ണേ’ എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നതെന്നും പി.സി.ജോർജ് പറഞ്ഞു.

പി.സി.ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ എന്തെങ്കിലും എഴുതിക്കൊടുത്തെങ്കിൽ പി.സി.ജോർജ് പുറത്തുവിടട്ടെയെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.