ചെറുവത്തൂർ ഭക്ഷ്യ വിഷബാധ: സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയ കണ്ടെത്തി
വിഷ ബാധയിൽ ഒരു കുട്ടി മരിച്ചിരുന്നു
കാസര്‍ഗോട്ട് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുണ്ടായ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യവസ്തുക്കളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഷവർമ, മയോണൈസ്, ഉപ്പിലിട്ടത്, മസാലപ്പൊടികൾ എന്നിവയാണ് കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ചത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്തതെന്നാണ് റിപ്പോർട്ട്.
കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ കഴിഞ്ഞ ദിവസം പതിനാറു വയസുകാരി മരിച്ചിരുന്നു. ഇരുപതോളം പേർ ചികിത്സയിലും ആയിരുന്നു.