മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി പി ജോയിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു
തദ്ദേശസ്വയംഭരണമന്ത്രി എംബി രാജേഷും ചീഫ് സെക്രട്ടറി വിപി ജോയിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാജ്ഭവനിൽ സന്ദര്‍ശിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടം തുടരുന്നതിനിടെയുള്ള സന്ദർശനം ശ്രദ്ധേയമായി. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ക്ഷണിക്കാനാണ് മന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും രാജ്ഭവനിൽ നിന്നും മടങ്ങി.മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രിയോ ചീഫ് സെക്രട്ടറിയോ തയ്യാറായില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)