"പേ സിഎം’കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ക്യൂആര്‍ കോഡ് പോസ്റ്ററുമായി കോണ്‍ഗ്രസ്
ബി ജെ പി ഭരിക്കുന്ന കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ "പേ സിഎം’ പ്രചാരണവുമായി കോണ്‍ഗ്രസ്. ബസവരാജ് ബൊമ്മെയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ബുധനാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു.
അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ യുപിഐ ആപ്പായ "പേ ടിഎം’ മാതൃകയിലുള്ള പോസ്റ്ററുകളാണ് തയാറാക്കിയത്. "മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂആര്‍ കോഡും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ "ഫോര്‍ട്ടി പേഴ്സന്റ് സര്‍ക്കാര്‍ ഡോട്ട് കോം’ എന്ന വെബ്സൈറ്റിലെത്തും. അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണിത്.
അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.