സംസ്ഥാനത്ത് കുരങ്ങു പനി; ജാഗ്രത വേണം 

Jul 14, 2022 - 02:01
Updated: 4 years ago
0
സംസ്ഥാനത്ത്  കുരങ്ങു പനി; ജാഗ്രത വേണം 

തിരുവനന്തപുരം: സംസ്ഥനത്ത് ആശങ്ക ഉയര്‍ത്തി കുരങ്ങു പനി വ്യാപകമാകുന്നു. രോഗ ലക്ഷണങ്ങളോടെ വിദേശത്ത് നിന്ന് എത്തിയ ആള്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധ ഫലം പുറത്ത് വന്നതിന് ശേഷം ഇയാള്‍ ഏത് ജില്ലക്കാരനാണെന്ന് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.യുഎഇയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാള്‍ കുരങ്ങ് പനിയുള്ള ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. നാട്ടിലെത്തിയതിന് വീട്ടുകാരുമായി മാത്രമെ സമ്പര്‍ക്കം ഉള്ളൂ എന്നും മന്ത്രി അറിയിച്ചു. ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വരുമ്പോള്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷ മുന്‍ കരുതലുകള്‍ ഇദ്ദേഹം എടുത്തിരുന്നതായും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User