ബസുകള്‍ നന്നാകില്ല; വടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് 

Jul 14, 2022 - 01:55
0
ബസുകള്‍ നന്നാകില്ല; വടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് 

കൊച്ചി: ഹൈക്കോടതി വടിയെടുത്തിട്ടും ബസുകള്‍ക്ക് നന്നാവാന്‍ ഉദ്ദേശമില്ല. ഒടുവില്‍ നിയമനടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തി. നിയമ ലംഘനങ്ങള്‍ക്ക് കൊച്ചിയിലെ 187 സ്വകാര്യ ബസുകള്‍ക്ക് എതിരെ കേസെടുത്തു.  ഓപ്പറേഷന്‍ സിറ്റി റൈഡ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും ഇന്നലെ പൊതുജനങ്ങളില്‍ നിന്നും വ്യാപക പരാതി ഉയര്‍ന്നതോടെ മിന്നല്‍ പരിശോധന നടത്തിയാണ് കേസെടുത്തത്. കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെയൊരു മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഒരുമണിക്കൂര്‍ നീണ്ടുനിക്കുന്ന മിന്നല്‍ പരിശോധനയാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തിയത്.ഇതിലാണ് 187 സ്വകാര്യ ബസുകള്‍ക്കെതിരെ നിയമലംഘനം നടന്നതായി കണ്ടെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User