കുഴല്‍നാടനും പിണറായിയും നേര്‍ക്ക്‌നേര്‍; സ്പീക്കര്‍ വിശദീകരണം തേടി

Jul 14, 2022 - 02:31
0
കുഴല്‍നാടനും പിണറായിയും നേര്‍ക്ക്‌നേര്‍; സ്പീക്കര്‍ വിശദീകരണം തേടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് പ്രതികരണം തേടി സ്പീക്കര്‍ എംബി രാജേഷ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസിലാണ് സ്പീക്കറുടെ പ്രതികരണം.  മെന്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അവകാശലംഘന നോട്ടിസില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ പിഡബ്ല്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാറിനെ മെന്റര്‍ എന്നു വിശേഷിപ്പിച്ചു എന്നായിരുന്നു കുഴല്‍നാടന്റെ പരാമര്‍ശം. എന്നാല്‍ മകള്‍ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞത് കള്ളമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരയാണ് കുഴല്‍നാടന്‍ അവകാശ ലംഘന നോട്ടിസ് നല്‍കിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User